ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം
തൃശൂര്‍ ജില്ലയിലെ ലോക പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രം. തൃശൂരില്‍ നിന്ന് 30 കി.മീ. യാത്ര. വസുദേവര്‍ക്ക് കാരാഗൃഹത്തില്‍ ദര്‍ശനം നല്കിയ ബാലവിഷ്ണു പ്രതിഷ്ഠ എന്ന സങ്കല്പം. വെണ്ണ, കദളിപ്പഴം, പഞ്ചസാര, കളഭം എന്നിവ പ്രധാന നിവേദ്യങ്ങള്‍. കുംഭത്തിലെ പൂയത്തിന് ഉത്സവം കൊടിയേറ്റം.വൃശ്ചികത്തിലെഏകാദശിയും അഷ്ടമിരോഹിണിയും പ്രധാനം.
കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം

കേരളത്തിലെ 64 ഭദ്രകാളിക്ഷേത്രങ്ങളുടെ മൂലക്ഷേത്രം. കൊടുങ്ങല്ലൂര്‍ നഗരമധ്യത്തിലാണ് ക്ഷേത്രം. പ്രധാനമൂര്‍ത്തി ഭദ്രകാളി. ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് ഇവിടെ. കിഴക്കോട്ട് ദര്‍ശനമായി ശിവന്‍ കൂടാതെ ഗണപതി, ക്ഷേത്രപാലകന്‍, വസൂരിമാല എന്നീ ഉപദേവന്‍മാരും ഇവിടെയുണ്ട്. 12 അടി ഉയരമുള്ള ഇവിടുത്തെ ക്ഷേത്രപാലകന്‍റെ വിഗ്രഹമാണ് കേരളത്തിലെ ഏറ്റവും ഉയരമുള്ള വിഗ്രഹം. മകരത്തിലെ താലപ്പൊലിയും മീനത്തിലെ ഭരണിയും പ്രധാന ഉത്സവങ്ങള്‍.
തൃപ്രയാര് ശ്രീരാമ ക്ഷേത്രം
ആറാട്ടുപുഴ ശാസ്താ ക്ഷേത്രം 
തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പൂച്ചുന്നിപ്പാടത്തു നിന്ന് 5 km ദൂരത്തായി ആറാട്ടുപുഴയില്‍ സ്ഥിതിചെയ്യുന്നു. പുരാതന കാലത്ത് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശാസ്താക്ഷേത്രം. മീനമാസത്തിലെ ആറാട്ടുപുഴ പൂരം പുരാണ പ്രസിദ്ധമാണ്. 108 ദേവീദേവന്‍മാര്‍ ഇവിടെ പൂരത്തിനെത്തിയിരുന്നു എന്നാണ് പഴമ. പ്രധാനമൂര്‍ത്തി ശാസ്താവ്.
കൂടല്‍മാണിക്യം ഭരത ക്ഷേത്രം

ഭാരതത്തിലെ ഒരേയൊരു ഭരതക്ഷേത്രം. ജൈനമത ക്ഷേത്രമായിരുന്നെന്നും പറയപ്പെടുന്നു. നാലമ്പലങ്ങളില്‍ രണ്ടാമത്തേത്. ഇരിങ്ങാലക്കുട നഗരത്തില്‍ സ്ഥിതി ചെയ്യുന്നു. ഇഷ്ട സന്താന ലബ്ദി, ഉദരരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധസേവയാണ് ഇവിടുത്തെ പ്രത്യേകത. തുലാമാസത്തിലെ തിരുവോണത്തിന് തൃപ്പുത്തരി. മേടത്തിലെ ഉത്രം നാള്‍ മുതല്‍ 11 ദിവസം ഉത്സവം.
പായമ്മേല്‍ ശത്രുഘ്ന ക്ഷേത്രം
ഇരിങ്ങാലക്കുടക്കടുത്ത് അരിപ്പാലത്ത് പായമ്മല്‍ ശത്രുഘ്നക്ഷേത്രം. മേടത്തിലെ മകയിരമാണ് ഉത്സവം. ശത്രുദോഷത്തിനുള്ള സുദര്‍ശന പുഷ്പാഞ്ജലി പ്രധാന വഴിപാട്.
ശ്രീ വടക്കുനാഥ ക്ഷേത്രം

ദക്ഷിണ കൈലാസമെന്നു പ്രസിദ്ധമാണ് വടക്കുംനാഥ ക്ഷേത്രം. ലോക പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന്റെ സംഗമ വേദി വടക്കും നാഥന്റെ തിരുനടയിലാണ്. തൃശൂര്‍ നഗരഹൃദയത്തില്‍ 64 ഏക്കര്‍ പരന്നു കിടക്കുന്ന തേക്കിന്‍ കാട് മൈതാനവും അതിനു മദ്ധ്യേ ഉയര്‍ന്നു നില്‍ക്കുന്ന 4 ക്ഷേത്ര ഗോപുരങ്ങളും 16 ഏക്കര്‍ വരുന്ന ക്ഷേത്ര സങ്കേതവും അതിനെ ചുറ്റി നില്‍ക്കുന്ന കൂറ്റന്‍ ആന പള്ള മതില്‍ ക്കെട്ടും വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. വടക്ക് ശിവന്‍, തെക്ക് ശ്രീരാമന്‍, മദ്ധ്യേ ശങ്കര നാരായണന്‍ എന്നിങ്ങനെ മൂന്ന് പ്രധാന പ്രതിഷ്ഠകള്‍. ആദി ശങ്കരന്‍ ശൈവ – വൈഷ്ണവ തേജസ്സുകള്‍ സംയോജിപ്പിച്ച് ശങ്കര നാരായണ മൂര്‍ത്തിയെ പ്രതിഷ്ഠിച്ചു എന്നും പറയുന്നു. ഈ പ്രത്യേകതകള്‍ തന്നെ വടക്കും നാഥ ക്ഷേത്രത്തിന്റെ ബുദ്ധ ജൈനമത ബന്ധത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.
പാറമേക്കാവ് ഭഗവതി ക്ഷേത്രം

അപ്പാട്ട് കുറുപ്പാളുടെ കുടപ്പുറത്തു കയറി വന്ന തിരുമാന്ധാം കുന്നിലമ്മയാണ് പാറമേക്കാവിലെ പ്രതിഷ്ഠ എന്നാണ് വിശ്വാസം. തൃശൂര്‍ പൂരത്തിന്റെ പ്രധാന പങ്കാളിയാണ് പാറമേക്കാവില്‍ ഭഗവതി. മേല്‍ക്കാവിലും കീഴ്കാവിലും രണ്ട് ഭഗവതി പ്രതിഷ്ഠകള്‍.
തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം
ഉണ്ണികൃഷ്ണന്‍ പ്രധാന മൂര്‍ത്തി. ഭഗവതി, ഗണപതി, ഘണ്ടാകര്‍ണ്ണന്‍, യക്ഷി, അയ്യപ്പന്‍, രക്തേശ്വരി എന്നിങ്ങനെ ഉപദേവന്മാര്‍. ഗുരുവായുര്‍ ഉത്സവ ദിവസം കൊടിയേറ്റം എട്ടാം ദിവസം രാത്രി ഉത്രം. ഭഗവതിക്ക് തൃശൂര്‍ പൂരം.തൃശൂര്‍ പൂരത്തിന്റെ മറ്റൊരു പ്രധാന പങ്കാളി.
ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം
തൃശൂര്‍ - ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ വടക്കാഞ്ചേരിയില്‍ സ്ഥിതിചെയ്യുന്നു. പ്രധാന മൂര്‍ത്തി രുധിരമഹാകാളി. കുംഭത്തിലെ രണ്ടാമത്തെ ചൊവാഴ്ച വേല. വടക്കാഞ്ചേരി, കുമാരനെല്ലൂര്‍, എങ്കക്കാട് ദേശക്കാര്‍ മത്സരത്തോടെ നടത്തുന്ന ഉത്രാളിക്കാവ് പൂരം പ്രസിദ്ധമാണ്.
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം
തിരുവില്വാമലയിലെ മഹാക്ഷേത്രം. പ്രധാനമൂര്‍ത്തി ലഷ്മണനും ശ്രീരാമനും. ഒരേ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ലക്ഷമണനും പടിഞ്ഞാറു ഭാഗത്തേക്ക് ദര്‍ശനമായി ശ്രീരാമനും പ്രതിഷ്ഠ. വില്വാദ്രിനാഥന്‍ എന്നറിയപ്പെടുന്ന ലക്ഷമണനാണ് പ്രാധാന്യം. ഹനുമാന്‍, ഗണപതി, കുണ്ടിലയ്യപ്പന്‍ എന്നിങ്ങനെ ഉപദേവന്മാര്‍. കുംഭത്തിലെ കറുത്ത ഏകദശി
കടവല്ലൂര്‍ ശ്രീരാമ ക്ഷേത്രം 
കുന്ദംകുളം – കുറ്റിപ്പുറം റൂട്ടില്‍ കടവല്ലൂരില്‍ സ്ഥിതിചെയ്യുന്നു. പ്രധാന മൂര്‍ത്തി ശ്രീരാമന്‍, ആറടി ഉയരമുള്ള ചതുര്‍ബാഹു വിഗ്രഹം. അഞ്ചു പൂജയുള്ള മഹാക്ഷേത്രം. ഗണപതി, ശാസ്താവ്, ശിവന്‍ എന്നിങ്ങനെ ഉപദേവതകള്‍. മകരത്തിലെ വെളുത്ത ഏകാദശി ഉത്സവം. പുരാതന കാലത്ത് കൂത്തും ഓത്തും നടന്നിരുന്ന അമ്പലമായിരുന്നു. ഋഗ്വേദികളുടെ പ്രസിദ്ധമായവേദപരീക്ഷയായ കടവല്ലൂര്‍ അന്യോന്യം നടക്കുന്നത് ഇവിടെയാണ്
ചേര്‍പ്പ് ഭഗവതി ക്ഷേത്രം
108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്ന്. ചേര്‍പ്പിനടുത്ത് പടിഞ്ഞാട്ടുമുറിയില്‍ സ്ഥിതിചെയ്യുന്നു. ഗണപതിയും ശിവനും ഉപദേവതകള്‍. പെരുവനം, ആറാട്ടുപുഴ പൂരങ്ങളില്‍ പങ്കാളിയാണ് ചേര്‍പ്പ് ഭഗവതി ക്ഷേത്രം.
പെരുവനം ശിവ ക്ഷേത്രം
കേരളത്തിലെ 32 പരശുരാമ ഗ്രാമങ്ങളില്‍ ഒന്ന്. പെരുവനം ഗ്രാമക്കാരുടെ ഗ്രാമക്ഷേത്രം. ഒരേ പീഠത്തിലുള്ള ഇരട്ട ശിവലിംഗമാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനമായിരിക്കുന്ന പാര്‍വ്വതി പ്രതിഷ്ഠയുള്ളത്. ശിവരാത്രി ഉത്സവം.
തിരുവഞ്ചിക്കുളം ശിവ ക്ഷേത്രം
ശൈവരുടെ 274 തിരുപ്പതികളില്‍ കേരളത്തിലെ ഏകശൈവതിരുപ്പതി. കേരളത്തിലെ ഏറ്റവുമധികം ഉപദേവതകളുള്ള ക്ഷേത്രം. പ്രധാന മൂര്‍ത്തി ശിവന്‍. ഉത്തമഭാവമായ സദാശിവഭാവത്തിലാണ് പ്രതിഷ്ഠ. ഗണപതി, ഭഗവതി, പാര്‍വ്വതി, നാഗരാജാവ് തുടങ്ങി 28 ഉപദേവതകള്‍. കൊന്നക്കല്‍ ശിവന്‍ എന്ന ഉപദേവതാപ്രതിഷ്ഠയുടെ മേല്‍ വളര്‍ന്നു നില്‍ക്കുന്ന എക്കാലത്തും പൂക്കുന്ന കണിക്കൊന്ന ഇവിടുത്തെ പ്രത്യേകതയാണ്.
കാട്ടാകാമ്പാല്‍ ഭഗവതി ക്ഷേത്രം
കുന്നംകുളത്തിനടുത്ത് കാട്ടകാമ്പലില്‍ സ്ഥിതിചെയ്യുന്നു. പ്രധാനമൂര്‍ത്തി ശിവന്‍, ഉപദേവതയായ ഭഗവതിക്ക് പ്രാധാന്യം. ഭദ്രകാളിയെന്നാണ് സങ്കല്‍പ്പം. അയ്യപ്പന്‍, ഗണപതി, നാഗരാജാവ് എന്നിങ്ങനെ ഉപദേവതകള്‍. കന്യാകുമാരിയില്‍ നിന്നും ഭഗവതി അച്ചുതത്ത് മൂസ്സതിന്‍റെ കുടത്തില്‍ കയറിവനേനു എന്നു ഐതിഹ്യം. അതിനാല്‍ ഉത്സവത്തിന് ചെമ്പുകുടം എഴുന്നള്ളിക്കുന്നു. വേവിക്കാത്ത പച്ച അടയാണ് നിവേദ്യം. മേടത്തിലെ പൂരത്തിനാണ് ഉത്സവം. കാളിയും അഞ്ച് ദാരികന്‍മാരുമായുള്ള പോര് ഇവിടുത്തെ ഉത്സവത്തിന്‍റെ പ്രത്യേകതയാണ്. ഇവര്‍ പൂരപറമ്പ് അഷരാര്‍ത്ഥത്തില്‍ യുദ്ധഭൂമിയാക്കിമാറ്റും.
തൃക്കൂര്‍ മഹാദേവ ക്ഷേത്രം 
ഒല്ലൂരില്‍ നിന്നും 5 കി. മീ. കിഴക്ക് തൃക്കൂരില്‍ സ്ഥിതി ചെയ്യുന്ന പുരാതന ഗുഹാക്ഷേത്രം. 108 ശിവ ക്ഷേത്രങ്ങളില്‍ ഒന്ന്. പാറ തുരന്ന് നിര്‍മ്മിച്ച ശ്രീ കോവില്‍ ഇവിടുത്തെ പ്രത്യേകതയാണ്.
ചേലക്കര അന്തിമഹാകാളന്‍ കാവ്
പഴയന്നൂര്‍ ഭഗവതി
കൊച്ചിരാജവംശത്തിന്‍റെ പരദേവതയും ഉപാസന മൂര്‍ത്തിയുമാണ് പഴയന്നൂര്‍ ഭഗവതി. ക്ഷേത്രത്തിലെ ഉപദേവതയാണ് ഭഗവതി. പ്രധാനപ്രതിഷ്ഠ വിഷ്ണു. മീനമാസത്തിലെ തിരുവോണം ആറാട്ടായി 8 ദിവസത്തെ ഉത്സവം. ഉപദേവതകളായി ശിവന്‍, ഗണപതി, അയ്യപ്പന്‍.







Post new comment