കേരള സാഹിത്യ അക്കാദമി

1956 ല്‍ തിരു-കൊച്ചി ഗവണ്മെന്റ് രൂപീകരിച്ച കേരള സാഹിത്യ അക്കാദമി 1958 ല്‍ തൃശൂരിലേക്ക് മാറ്റി. സാഹിത്യകാരന്‍മാരുടെ സ്മരണക്കായ് ഏര്‍ പ്പെടുത്തിയ പോര്‍ ട്രെയ്റ്റ് ഗ്യാലറി, പുസ്തക ശേഖരം, കാസറ്റ് ലൈബ്രറിയും അക്കാദമിയിലുണ്ട്.
ഫോണ്‍ - 0487 2331069, 2382420
ഇ-മെയില്‍ - tcr_sahitya@sancharnet.in
വെബ് സൈറ്റ് – keralasahityaakademi.org
രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ സ്മാരകം
രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍റെ അയ്യന്തോളിലെ ഗൃഹമായിരുന്ന കുമാര മന്ദിരമാണ് ഇന്നത്തെ രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ സ്മാരകം. സാഹിത്യ അക്കാദമിയുടെ ആനുകാലിക ലൈബ്രറിയും എഴുത്തുകാരുടെ മ്യൂസിയവും സാഹിത്യകാരന്മാര്‍ക്ക് സര്‍ഗസൃഷ്ടി നടത്തുന്നതിനായുള്ള കൈരളീ ഗ്രാമവും ഇവിടെയുണ്ട്.
ഫോണ്‍ - 0487 2360535, വെബ് സൈറ്റ് – ksaappanthampuran.o
കേരള സംഗീത നാടക അക്കാദമി

കേരളത്തിലെ സംഗീതം, നാടകം, നൃത്തം, നാടന്‍കലകള്‍ എന്നിവയുടെ പരിപോഷണത്തിനും പുരോഗതിക്കും വേണ്ടി 1958 ല്‍ രൂപീകരിച്ച സ്ഥാപനമാണ്.
ഫോണ്‍ - 0487 2332134
കേരള ലളിതകല അക്കാദമി
ചിത്രകല, ശില്പ കല, വാസ്തു ശില്പം, ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി സ്ഥാപിച്ച അക്കാദമി.
ഫോണ്‍ - 0487 2333773, ഫാക്സ്04872339262
ഇ-മെയില്‍ -tcrchithram@sancharnet.in വെബ് സൈറ്റ് -lalithakalaakadami.gov.in
സ്കൂള്‍ ഓഫ് ഡ്രാമ
കാലികറ്റ് സര്‍വ്വകലാശാലയുടെ കീഴില്‍ നാടക പഠനത്തിനായി അരണാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്നു.
ഫോണ്‍ - 0487 2385352
സ്വാമിയാര്‍ മഠങ്ങള്‍

തൃശൂര്‍ നഗരവും, ജഗത്ഗുരു ആദിശങ്കരനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സര്‍വ്വജ്ഞപീഠം കയറിയ ശങ്കരാചാര്യര്‍ അദ്വൈത പ്രചാരണത്തിനായി ശൃംഗേരി, ദ്വാരക, ബദരി, പുരി എന്നിവിടങ്ങളിലായി 4 മഠങ്ങള്‍ സ്ഥാപിച്ചു.
ആദി ശങ്കരന്റെ മഹാസമാധിക്കുശേഷം ശങ്കരശിഷ്യര്‍ കേരളത്തിലും മഠങ്ങള്‍ സ്ഥാപിച്ച് അദ്വൈത പ്രചാരണം നടത്താന്‍ തീരുമാനിച്ചു.
വടക്കുനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി പടിഞ്ഞാറേ ചിറയുടെ കിഴക്കേ കരയില്‍ തെക്കു വടക്കായി നാലു സ്വാമിയാര്‍ മഠങ്ങള്‍ സ്ഥാപിക്കപ്പെട്ടു. തെക്കേമഠം, വടക്കേമഠം, നടുവില്‍മഠം, ഇടയില്‍മഠം എന്നീ പേരുകളുള്ള മഠങ്ങളിലായി നരസിംഹം, ദക്ഷിണാമുര്‍ത്തി, പാര്‍ത്ഥസാരഥി, ശ്രീരാമന്‍ എന്നിങ്ങനെ പഞ്ചലോഹ വിഗ്രഹങ്ങളാണ് പ്രതിഷ്ഠകള്‍. തെക്കേമഠവും, നടുവില്‍മഠവും മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ
കൊടുങ്ങല്ലൂര്‍ കോവിലകം
മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍, ചെറിയ കൊച്ചുണ്ണി തമ്പുരാന്‍, ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍, കൂനേഴത്ത് പരമേശ്വര മേനോന്‍ , വലിയ കൊച്ചുണ്ണി തമ്പുരാന്‍, ഗോദവര്‍മ്മ ഇളയ തമ്പുരാന്‍ തുടങ്ങിയവരുടെ ജന്മ ഗൃഹമായ കൊടുങ്ങല്ലൂര്‍ കോവിലകം ചരിത്ര സാംസ്കാരിക സാഹിത്യ രംഗത്ത് പ്രാധാന്യമുള്ളതാണ്. പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ കളരി കോവിലകത്തായിരുന്നു.
കോട്ടപ്പുറം കോട്ട
1523 ല്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ചതാണ് കോട്ട. ഇടതൂര്‍ന്ന് നില്‍ക്കുന്ന ചന്ദനമരങ്ങളായിരുന്നു കൊട്ടയുടെ സവിശേഷത. 1662ല്‍ ഡച്ചുകാര്‍ കോട്ട പിടിച്ചടക്കി. ഡച്ചുകാരില്‍ നിന്ന് തിരുവിതാംകൂര്‍ രാജാവ് കോട്ട വിലയ്ക്കുവാങ്ങി. 1790ല്‍ ടിപ്പു സുല്‍ത്താന്‍റെ സൈന്യം കോട്ട ഇടിച്ചു നിരത്തി. ഇപ്പോള്‍ ചരിത്ര സ്മാരകമായി പഴയ ഗുഹാമുഖവും ചവിട്ടുപടികളും കുറച്ച് ചന്ദനമരങ്ങളും നിലകൊള്ളുന്നു.
കേരള കലാമണ്ഡലം
കേരളീയ ശ്രാവ്യ വാദ്യ കലകളുടെ സംരംക്ഷണ പരിശീലനങ്ങള്‍ക്കായി മഹാകവി വള്ളത്തോള്‍ 1930 ല്‍ സ്ഥാപിച്ച കലാക്ഷേത്രം. കേരള കലാമണ്ഡലത്തില്‍ നാനാമുഖങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിന്റെ ഫലമായി കലാ വിഭാഗങ്ങളിലും പഠന ഗവേഷണ മണ്ഡലങ്ങളിലും ഭൌതിക സൌകര്യങ്ങളിലും ശ്രദ്ധേയമായ ചലനങ്ങള്‍ ഉണ്ടായി. കലാമണ്ഡലം കേവലം കലാസ്ഥാപനമെന്ന നിലയില്‍ നിന്ന് കലാഗവേഷണ പഠന കേന്ദ്രം കൂടിയായി വികസിച്ചു. 2006 മാര്‍ച്ചില്‍ കേരള കലാമണ്ഡലത്തെ കല്പിത സര്‍വ്വകലാശാലയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നീ കലാ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദപഠനം ആരംഭിച്ചു. ഈ വിഷയങ്ങളില്‍ എം. ഫില്‍/പി. എച്ച്. ഡി ബിരുദങ്ങള്‍ നേടാനുള്ള സാഹചര്യം ഇന്നുണ്ട്. കേരള കലാമണ്ഡലം ഡീംഡ് കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഒരാഴ്ച നീണ്ടുനിന്ന കഥകളി ശില്പശാലയില്‍ മഹാകവി വള്ളത്തോളിന്റെ “ആ മോതിരം”, “കിളിക്കൊഞ്ചല്‍”, “മലയാളത്തിന്റെ തല” എന്നീ കവിതകള്‍ കഥകളിയുടെ ഭാഷയില്‍ സംവിധാനം ചെയ്തവതരിപ്പിക്കുകയുണ്ടായി. മൂന്നുദിവസം കൂടിയാട്ട മഹോത്സവം യുനെസ്കോയുടെ സഹായത്തോടെ കൂത്തമ്പലത്തില്‍ നടത്തി. പഞ്ചദ്യത്തിന്റെ പഴയ പ്രമാണമായ 1792 അക്ഷര കാലത്തിലുള്ള പതികാലം കലാമണ്ഡലത്തിലെ പഞ്ചവാദ്യ വിഭാഗം പുനഃസംവിധാനം ചെയ്തു
. രണ്ടു ദിവസത്തെ തുള്ളലുത്സവത്തില്‍ കേരളത്തിലെ വിഭിന്നങ്ങളായ തുള്ളല്‍ ശൈലികളെ ആസ്പദിച്ചു ഗൌരവമേറിയ ചര്‍ച്ചകളും പ്രകടനങ്ങളും നടന്നു. കുമാരനാശാന്റെ “വീണപൂവി”ന്റെ നൂറാം വാര്‍ഷികത്തിനു കലാമണ്ഡലത്തിലെ നൃത്ത വിദ്യാര്‍ത്ഥിനികള് മോഹിനിയാട്ടത്തിലൂടെദൃശ്യാവിഷ്കാരം നല്‍കി.
കൂടിയാട്ടം

കഥകളി







Post new comment