Skip to main content

സാംസ്കാരിക രംഗം

സാംസ്കാരിക രംഗം
                                                                                                                                                                                                                                                                                                   
           
      കേരളത്തിന്റെ സാംസ്കാരിക നഗരിയാണ് തൃശൂര്‍. പൂരത്തിന്‍റെ പെരുമയും വടക്കുനാഥ ക്ഷേത്രവും തേക്കിന്‍കാട് മൈതാനവും ചുറ്റിടുന്ന നഗരം കലയുടേയും ചരിത്ര സ്മാരകങ്ങളുടേയും സാംസ്കാരിക പൈതൃകത്തിന്‍റെയും നഗരം കൂടിയാണ്. കേരള ലളിത കലാ അക്കാദമി പ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ റീജ്യണല്‍ തീയേറ്ററില്‍ പിക്കാസോ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. അഞ്ച് കലാകാരന്മാര്‍ക്കായി 45000 രൂപ ചികിത്സാ സഹായം അനുവദിച്ചു. കെ. സി. എസ്. പണിക്കര്‍ അനുസ്മരണവും ചലച്ചിത്രമേളയും തൃശൂര്‍ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നടത്തി. 14 വിഖ്യാത ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. അപ്പന്‍ തമ്പുരാന്‍ സ്മാരകത്തിന്റെ വികസനത്തിനുവേണ്ടി കേരള സര്‍ക്കാര്‍ 35.65 സെന്റ് ഭൂമി സാഹിത്യ അക്കാദമിക്ക് കൈമാറി. റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍ ഭൂമിയുടെ രേഖകള്‍ അക്കാദമി പ്രസിഡണ്ട് എം. മുകുന്ദനെ ഏല്‍പ്പിച്ചു. മലയാള നോവല്‍ സാഹിത്യത്തിനു സഞ്ചാര പഥമൊരുക്കിയ ക്രാന്തദര്‍ശിയായ എഴുത്തുകാരന്‍ ഒ. ചന്തുമേനോന്റെ വിഖ്യാത നോവലായ ഇന്ദുലേഖയുടെ നവോത്ഥാന ദീപ്തിയെക്കുറിച്ച് പഠനവും, സംവാദനവും, സെമിനാറും നടത്തി. എം. ടി. വാസുദേവന്‍നായരുടെ പ്രശസ്ത നോവല്‍ നാലുകെട്ടിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നാലുകെട്ടിന്റെ നാലുനാള്‍ എന്ന പേരില്‍ അതിവിപുലമായ സാംസ്കാരികോത്സവം തൃശൂരില്‍ സംഘടിപ്പിച്ചു
                          

                                     
 
 
 
 
 
 
0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.