Skip to main content
കാറ്റഗറി :

 

                                   വ്യവസായം
 
       ജില്ലയിലെ 5 വ്യവസായ വികസന പ്ലോട്ടുകളില്‍ 107 യൂണിറ്റുകള്‍ നിലവിലുണ്ട്. അത്താണി, കുന്ദംകുളം വ്യവസായ പ്ലോട്ടുകളിലേയും മിനി വ്യവസായ എസ്റ്റേറ്റുകളിലേയും പ്രവര്‍ത്തന രഹിതമായിരുന്ന യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തന സജ്ജമാക്കി. വ്യവസായ വകുപ്പ് പ്രധാനമന്ത്രിയുടെ സ്വയംതൊഴില്‍ പദ്ധതി പ്രകാരം ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3231 പേര്‍ക്ക് 1381.67 ലക്ഷം രൂപ വായ്പ നല്‍കി. 1953 പേര്‍ക്ക് 884.31 ലക്ഷം രൂപ വിതരണം ചെയ്തു. ഇതുമൂലം 2425 പേര്‍ക്ക് പ്രത്യക്ഷമായും 4565 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. അത്താണി വികസന പ്ലോട്ടിലെ 20 അലോട്ടികള്‍ക്ക് പട്ടയം നല്‍കി. പുഴയ്ക്കല്‍ പാടത്ത് വികസന പ്ലോട്ട് രൂപീകരിക്കുവാന്‍ 51.41 ഏക്കര്‍ ഏറ്റെടുത്തു. ഇതില്‍ 40 ഏക്കര്‍ സ്ഥലം കിന്‍ഫ്രയ്ക്ക് കൈമാറി. കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വേളക്കോട് വികസന പ്ലോട്ടില്‍ ഒരു ഏക്കര്‍ സ്ഥലം തൃശൂര്‍ ജില്ലാ പഞ്ചായത്തിന് വൈരക്കല്‍ പദ്ധതിക്കു നല്‍കി. സിഡ്കോ സീരീസില്‍ ഒല്ലൂരിലും കല്ലേറ്റുംകരയിലും മേജര്‍ വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിച്ചു. സിഡ്കോവിന്റെ കീഴില്‍ 3 മിനി വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ അനുവദിച്ച 37 യൂണിറ്റുകളില്‍ 24 എണ്ണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പി. എം. ആര്‍. വൈ. ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി 2365 പേര്‍ക്കു പരിശീലനം നല്‍കി. ചെറുകിട വ്യവസായങ്ങളുടെ വികസനവും പുരോഗതിയും ലക്ഷ്യമാക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഏജന്‍സികള്‍ സംഘടിപ്പിച്ച വിപണന മേഖലകളില്‍ പങ്കെടുത്തു. തൃശൂര്‍ പൂരം എക്സിബിഷനില്‍ ജില്ലാ പഞ്ചായത്തിന്റെ സഹായസഹകരണത്തോടെ വ്യവസായ പവലിയന്‍ സംഘടിപ്പിച്ചു. വിഷുവിനും ക്രിസ്തുമസ്സിനും ജില്ലയിലെ കൈത്തറി സംഘങ്ങള്‍ക്കായി നഗരത്തില്‍ 2 കൈത്തറി പ്രദര്‍ശന വിപണന മേള നടത്തി. ന                                   ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, TIDES ന്റെയും സംയുക്താഭിമുഖ്യത്തോടെ തൃശൂര്‍ ടൌണ്‍ഹാളില്‍ ഹോം എക്സിബിഷന്‍ എന്ന പേരില്‍ പ്രദര്‍ശനമേള നടത്തി. വ്യവസായ സംരംഭകര്‍ക്കു സാങ്കേതികവും ഭരണപരവുമായ അറിവു നേടുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വച്ചു കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളെ സംബന്ധിച്ചു സംരംഭകത്വ സെമിനാര്‍ നടത്തി. ക്ലസ്റ്റര്‍ ഡവലപ്പ്മെന്റ് പദ്ധതിപ്രകാരം കുന്ദംകുളം ആസ്ഥാനമാക്കി നോട്ട് ബുക്ക് വ്യവസായ ക്ലസ്റ്ററിന്റെ പ്രവര്‍ത്തനത്തിനു തുടക്കമിട്ടു. തൃശൂരിലും അത്താണിയിലുമായി വ്യാപിച്ചു കിടക്കുന്ന ടൂള്‍ ആന്റ് ഡൈ ക്ലസ്റ്ററിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലൈറ്റ് എന്‍ജിനീയറിംഗ്, സ്വര്‍ണ്ണാഭരണ വ്യവസായം, വൈരക്കല്‍ വ്യവസായം തുടങ്ങിയ മേഖലകളിലുള്ള ക്ലസ്റ്ററുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ തൃശൂര്‍ ടെറാ ടൈല്‍ കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിക്കുന്ന സംരംഭത്തിന്റെ കെട്ടിട നിര്‍മ്മാണവും, യന്ത്ര സാമഗ്രികളുടെ ഇറക്കുമതിയും നടത്തി. ലൂബ്രിക്കേറ്റ് ഓയില്‍, ഗ്രീസ് എന്നിവയുടെ ഉല്‍പ്പാദനം, വിപണനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിവിധ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് ശുപാര്‍ശ ചെയ്തു. വ്യവസായ പുരോഗതി ത്വരിതപ്പെടുത്തുന്നതിനായി പ്രത്യേക മേഖലകളില്‍ സാങ്കേതിക വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി ‘പ്രൊഫിഷ്യന്‍സി ഇന്റര്‍ ഫെയ്സ് സെല്‍’ പ്രവര്‍ത്തനം ആരംഭിച്ചു.
 
ഖാദി
മതിക്കുന്നില്‍ നൂല്പ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. വെള്ളാര്‍ക്കാട്, കട്ടിലപ്പൂവം ഖാദി നെയ്ത്തു കേന്ദ്രം പുനരാരംഭിച്ചു. പറളിക്കാട് നൂല്‍പ്പ് കേന്ദ്രത്തില്‍ 12 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്. പുതിയതായി ഈ മേഖലയില്‍ 39 പേര്‍ക്ക് തൊഴില്‍ നല്‍കി. നെയ്ത്തു മേഖല ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഒളരിക്കരയില്‍ റെഡിമെയ്ഡ് പാവ് യൂണിറ്റ് ആരംഭിച്ചു. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഒരു മൊബൈല്‍ സെയില്‍സ് വാന്‍ അനുവദിച്ചു. ഗ്രാമീണ തൊഴില്‍ ദാന പദ്ധതിപ്രകാരം 72 യൂണിറ്റുകളിലായി 1.47 ലക്ഷം രൂപ സബ്സിഡി വിതരണം ചെയ്യുകയും 1522 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.