Skip to main content

വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

കാറ്റഗറി :

 

 വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

 

1 അതിരപ്പിള്ളി വെള്ളച്ചാട്ടം

        തൃശൂരിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രഥമ സ്ഥാനമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനുള്ളത്. ചാലക്കുടിയില്‍ നിന്ന് 40 കി. മീ. അകലെ വെറ്റിലപ്പാറ വനമേഖലയിലാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം. 80 അടി ഉയരത്തില്‍ നിന്നും പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടവും പക്ഷിമൃഗാദികളും ശലഭങ്ങളും അപൂര്‍വ്വ സസ്യ ഇനങ്ങളും നിറഞ്ഞ വനത്തിലൂടെയുള്ള യാത്രയും അതിരപ്പിള്ളിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

 

 

 2 വാഴച്ചാല്‍ വെള്ളച്ചാട്ടം                        

      ചാലക്കുടിയില്‍ നിന്ന് 45 കി. മീ. അകലെ അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിലാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിരപ്പിള്ളി പോലെ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് വാഴച്ചാല്‍ വെള്ളച്ചാട്ടവും.

 

 

 

3  തുമ്പൂര്‍മുഴി                                 

      ചാലക്കുടി പുഴയുടെ തീരത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തുമ്പൂര്‍മുഴി. നദീതട ഉദ്യാനവും തടയണ കവിഞ്ഞൊഴുകുന്ന പുഴവെള്ളവും ആരെയും ആകര്‍ഷിക്കുന്ന മനോഹര ദൃശ്യമാണ്. തുമ്പൂര്‍മുഴിയുടെ കടവുകളില്‍ നിന്ന് ചാലക്കുടി പുഴയുടെ സൌന്ദര്യം ആസ്വദിക്കാനാകും. തുമ്പൂര്‍മുഴി  ഏഴാറ്റുമുഖം തൂക്കു പാലവും  ശലഭോദ്യാനവും താമസിയാതെ യാഥാര്‍ത്ഥ്യമാകും.

 

 

 

 

4 ചിമ്മിനി ഡാം വന്യജീവിസംരംക്ഷണ കേന്ദ്രം  

                                                                                         

  ദേശീയ പാതയില്‍ ആമ്പല്ലൂരില്‍ നിന്നും വരന്തരപ്പിള്ളി - പാലപ്പിള്ളി റൂട്ടില്‍ 25 കി. മീ. ദൂരെയാണ് ചിമ്മിനി ഡാം. അണക്കെട്ടും അതിനോടനുബന്ധിച്ചുള്ള വന്യജീവി സംരക്ഷണ കേ     ന്ദ്രവും വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സഞ്ചാരികള്‍ക്കായി ബോട്ടു യാത്ര, ട്രക്കിങ്ങ്, ചങ്ങാട യാത്ര എന്നിവയ്ക്കുള്ള സൌകര്യവും ഇവിടെയുണ്ട്. പാലപ്പിള്ളി കുറുമാലിപ്പുഴയുടെ കുറുകെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ആട്ടുപാലവും ശ്രദ്ധേയമാണ്.

      

 

 5 മുനിയാട്ടുകുന്ന് മുനിയറ

പുതുക്കാടു നിന്ന് ചെങ്ങാലൂര്‍ - മുപ്ലിയം വഴി മുനിയാട്ടു കുന്നിലെത്താം. ചരിത്രവും പൌരാണികതയും സംസ്കൃതിയും സമ്മേളിക്കുന്ന മുനിയറകള്‍ നമ്മുടെ സംപുഷ്ടമായ പാരമ്പര്യത്തിന്റെ അവശേഷിപ്പുകളാണ്. 
 

 

 

 6 വിലങ്ങന്‍കുന്ന്

തൃശൂര്‍ - ഗുരുവായൂര്‍ റൂട്ടില്‍ മുണ്ടൂരില്‍ നിലകൊള്ളുന്ന പ്രകൃതി ഭംഗി നിറഞ്ഞ മലയോര പ്രദേശമാണ് വിലങ്ങന്‍കുന്ന്. അനുദിനം ഏറിവരുന്ന സഞ്ചാരികള്‍ തന്നെയാണ് വിലങ്ങന്‍കുന്നിന്റെ ആകര്‍ഷണീയക്ക് ഉദാഹരണം. ജില്ലാ ടൂറിസം വകുപ്പിന്റെ അമ്യൂസ്മെന്റ് പാര്‍ക്കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.


 

 

7 പീച്ചി ഡാം                                   

 

        തൃശൂരില്‍ നിന്ന് 20 കി.മീ. അകലെ മണലിപ്പുഴയിലാണ് പീച്ചി അണക്കെട്ട്. ഡാമും വനഗവേഷണ കേന്ദ്രവും പീച്ചിയെ കൂടുതല്‍ മനോഹരമാക്കുന്നു


 

 

 

8 വാഴാനി ഡാം

      

      വടക്കാഞ്ചേരിയില്‍ നിന്ന് 10 കി. മീ. അകലെയാണ് വാഴാനിഡാം. മണ്ണുകൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യയത്തെ അണക്കെട്ടാണ് വാഴാനി
 

 

 

 

 

9 പുന്നത്തൂര്‍ കോട്ട                                   

ഗുരുവായുര്‍ ദേവസ്വത്തിന്റെ ആനകളെ സംരക്ഷിക്കുന്ന ആനത്താവളമാണ് പുന്നത്തൂര്‍ കോട്ട. ക്ഷേത്രത്തില്‍ നിന്ന് 3 കി. മീ. ദൂരെയാണ് ആനത്താവളം. പുന്നത്തൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടം. പതിനെട്ടര ഏക്കറിലായി 63 ആനകളെയാണ് ഇവിടെ സംരക്ഷിക്കുന്നത്.


 

 

10 അഴിക്കോട് മുനയ്ക്കല്‍ ബീച്ച്

കൊടുങ്ങല്ലൂരില്‍ നിന്ന് 8 കി. മീ. ദൂരം. പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയുടെ സമുദ്ര സമാഗമവും കടല്‍ത്തീരത്തെ ചൂളമരക്കാടുകളും വിശാലമായ മണല്‍പ്പരപ്പും അഴീക്കോടിന്റെ പ്രത്യേകതയാണ്. ജില്ലയിലെ ബീച്ചുകളില്‍ വിസ്തൃതി കൊണ്ടും പ്രകൃതി സൌന്ദര്യം കൊണ്ടും അഴീക്കോട് മുനയ്ക്കല്‍ ബീച്ച് സമാനതകളില്ലാത്തതാണ്. ഇവിടെ വര്‍ഷം തോറും മുനയ്ക്കല്‍ ബീച്ച് ഫെസ്റ്റ് നടത്തിവരുന്നുണ്ട്.

 

 

11 തളിക്കുളം സ്നേഹതീരം ബീച്ച്

സുനാമി ദുരന്തത്തിനു ശേഷം സമുദ്ര വിനോദ സഞ്ചാരമേഖലയില്‍ തളിക്കുളം ബീച്ച് കൈവരിച്ച അത്യപൂര്‍വ്വമായ പുരോഗതിക്ക് തെളിവാണ് സ്നേഹതീരം. വിദൂരമായ ഉദ്യാനവും അതിനുള്ളിലെ കല്‍മണ്ഡപവും നീന്തല്‍ക്കുളവുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.  

 

12 ചാവക്കാട് ബീച്ച്

13 പുത്തന്‍ കടപ്പുറം

14 വലപ്പാട് ബീച്ച്

15 കഴിമ്പ്രം ബീച്ച്

16 നാട്ടിക ബീച്ച്

17 എറിയാട് ബീച്ച്

            

 

                                       

                                        വടക്കേച്ചിറ

 

 

4.5
Average: 4.5 (2 votes)
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.