സമര്‍പ്പിച്ചത് space തീയതി ശനി, 09/26/2009 - 15:01
കാറ്റഗറി :
വിനോദസഞ്ചാരം
ജില്ലയിലെ വിനോദസഞ്ചാര മേഖല ആകര്‍ഷകമാണ്.
തൃശൂര്‍ പൂരം, നാലോണ നാളിലെ പുലിക്കളി, ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, ശക്തന്‍ തമ്പുരാന്‍ ചരിത്ര മ്യൂസിയം എന്നിവ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്.
നഗരത്തിന്റെ മുഖ്യ ആകര്‍ഷണ കേന്ദ്രമായ തേക്കിന്‍കാട് മൈതാനത്ത് ടൂറിസം വകുപ്പ് സൌന്ദര്യ വത്ക്കരണ പ്രവൃത്തനവും വടക്കേച്ചിറ ക്ഷേത്രക്കുളങ്ങളുടെ പുനരുദ്ധാരണവും ടൂറിസം വകുപ്പ് നടത്തി. ഭാരതത്തിലെ ആദ്യത്തെ മുസ്ലീം ദേവാലയമായ ചേരമാന്‍ ജുമാ മസ്ജിദില്‍ പൈതൃക മ്യൂസിയം നിര്‍മ്മിച്ചു. ഗസ്റ്റ് ഹൌസ് ടൂറിസ്റ്റുകള്‍ക്ക് തുറന്നു കൊടുത്തു. ചിമ്മിനി വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ള ഇക്കോ ടൂറിസം പദ്ധതി തുടങ്ങി.
റിസര്‍വോയറില്‍ കൂടി മുള ചങ്ങാടത്തിലെ യാത്ര, വനയാത്ര, രാത്രിയില്‍
കാടുകളിലെ താമസം തുടങ്ങിയ സൌകര്യങ്ങളാണ് ഈ പദ്ധതിയിലുള്ളത്. പീച്ചി ഡാമിന്റെ സുവര്‍ണ്ണ ജൂബിലി സാംസ്കാരികോത്സവമായി ആഘോഷിച്ചു. ജില്ലയില്‍ ആദ്യമായി വമ്പിച്ച ജനപങ്കാളിത്തത്തോടെ മാഗോ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.







Post new comment