സമര്‍പ്പിച്ചത് space തീയതി ശനി, 09/26/2009 - 13:15
കാറ്റഗറി :
വിദ്യാഭ്യാസ രംഗം
വിദ്യാഭ്യാസപരമായി രാജ്യത്ത് ഏറ്റവും ഉന്നതി കൈവരിച്ചിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 1933ലെ സ്റ്റാഥാം കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയതിന്റെ ഫലമായി കേരളത്തില്‍ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ രീതികള്‍ക്ക് വിപുലമായ മാറ്റങ്ങളാണ് ഉണ്ടായത്. സിലബസ് പൂര്‍ണ്ണമായും നവീകരിച്ചു. ക്ലാസ്സുകളുടെ പേരുകള്‍ മാറ്റി. പഠന മാധ്യമത്തില്‍ മാറ്റം വരുത്തി. സര്‍വ്വ ശിക്ഷാ അഭിയാന്‍ (എസ്. എസ്. എ.) 2007 - 2008 അദ്ധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ 9. 98 കോടി രൂപ ചെലവഴിച്ചു. ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ പഠന - പരിപാടികള്‍ ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നു. സെമിനാറുകള്‍, ശില്പശാലകള്‍, ചര്‍ച്ചായോഗങ്ങള്‍, പരിശീലനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമുള്ള അനേകം പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഡയറ്റ് നടത്തി. കാര്യക്ഷമതാ വര്‍ഷം വിജയകരമാക്കുന്നതിനു പ്രാധാന്യം നല്‍കി. അദ്ധ്യാപക സംഗമങ്ങളിലൂടെ ആശയ വിനിമയം ശക്തമാക്കി. അദ്ധ്യാപകര്‍ക്കായുള്ള ശില്പശാലയും പ്രോത്സാഹജനകമായിരുന്നു. ബി.പി.ഒമാര്‍, ട്രെയിനര്‍മാര്‍, പ്രോജക്ട് ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്കു പ്രത്യേക പരിശീലനം നല്‍കി. ക്ലസ്റ്റര്‍ പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം, വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം, അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍കളുടെ യോഗം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന വിഷയത്തെ അധികരിച്ചു ചര്‍ച്ച, സര്‍വ്വശിക്ഷാ അഭിയാന്‍ അവലോകനം, അദ്ധ്യാപക കോണ്‍ഫറന്‍സ്, കരിക്കുലം ഫ്രെയിംവര്‍ക്ക് എന്നിവ സംഘടിപ്പിച്ചു. വാര്‍ഷിക കലണ്ടര്‍ പ്രസിദ്ധീകരിച്ചു. വിവിധ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, പ്രാവര്‍ത്തികമാക്കല്‍, അവലോകനം എന്നിവ ഉള്‍പ്പെടുത്തി ചുവടുകള്‍, ഗവേഷണ ജേര്‍ണല്‍, ക്ലാസ് റൂം ഡൈജസ്റ്റ്, വിതയും വിളയും എന്നിവ പ്രസിദ്ധീകരിച്ചു. അദ്ധ്യാപക വിദ്യാര്‍ത്ഥി സര്‍ഗ്ഗശേഷി പരിപോഷിക്കുന്നതിന് മൊഴി ന്യൂസ് ലെറ്റര്‍ പ്രസിദ്ധീകരിച്ചു. ഹരിത ക്യാമ്പസ്, വെബ്സൈറ്റ് തയ്യാറാക്കി.(www.dietthrissur.org)
പഠന യാത്രകള്‍, കായിക മേളകള്‍, നിയോജക മണ്ഡലം അടിസ്ഥാനമാക്കിയുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്നിവയും ഡയറ്റ് കഴിഞ്ഞ വര്‍ഷം വിജയകരമായി നടത്തി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 25 തടവുകാര്‍ സാക്ഷരതാ മിഷന്റെ പത്താം തരം എ ലെവല്‍ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്തു പഠനം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്ത് ഇവര്‍ക്കാവശ്യമായ ഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സാക്ഷരതാ മിഷനും സംസ്ഥാന വിവരാവകാശ കമ്മീഷനും സംയുക്തമായി വിവരാവകാശ നിയമ ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.







Post new comment