എസ്. ബി. ഐ. എക്സ്റ്റന്‍ഷന്‍ കൌണ്ടര്‍ മുഴുവന്‍ സമയം പ്രവര്‍ത്തനക്ഷമമാക്കി. അക്കാദമി ക്യാംപസില്‍ തന്നെ വിയ്യൂര്‍, വില്‍വട്ടം വില്ലേജുകളിലേയും കോര്‍പ്പറേഷനില്‍ ഉള്‍ പ്പെട്ട 4,8,9 വാര്‍ഡുകളിലെ ജനങ്ങള്‍ക്കും ഇത് ഉപകാരപ്രദമായി. ലഭിക്കുന്ന ഫണ്ടില്‍ 45 ശതമാനം മിച്ചം വെച്ച് കേരള പോലീസ് അക്കാദമി ധനവിനിയോഗത്തില്‍ മാതൃകയായി. പോലീസ്, എക്സൈസ്, വനം, മോട്ടോര്‍ വാഹനം തുടങ്ങിയ വിവിധ വകുപ്പുകള്‍ക്കു പരിശീലനം നല്‍കുന്നു. സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസ് ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമം - 2005 പ്രകാരം 87 കേസ് ഫയല്‍ ചെയ്തു. മുന്‍കുറ്റവാളികള്‍, പ്രൊബേഷനേഴ്സ്, എക്സ് പ്യൂപ്പിള്‍സ് എന്നീ വിഭാഗത്തില്‍ പ്പെടുന്ന 7 പേര്‍ക്കു സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി 10,000 രൂപ വീതം ധനസഹായം നല്‍കി.
എക്സൈസ് വകുപ്പ് ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരെ 2496 റെയ്ഡുകള്‍ നടത്തി 275 പേരെ അറസ്റ്റു ചെയ്തു. ജില്ലയിലെ 110 എക്സൈസ് ജീവനക്കാര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരിശീലനം നല്‍കി. പൂത്തോളിലെ എക്സൈസ് അക്കാദമിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അക്കാദമിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.97 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ജനകീയവുമായതും ഈ കാലയളവിലാണ്. പുനഃസംഘടിപ്പിച്ച ജനകീയ കമ്മിറ്റികള്‍ ജില്ലാ - താലൂക്ക് തലത്തില്‍ കൃത്യമായി സമ്മേളിച്ചു. നിയോജക മണ്ഡലം - പഞ്ചായത്ത് തലത്തിലും ജനകീയ സമിതി നിലവില്‍ വന്നു. വ്യാജമദ്യ - മയക്കുമരുന്നു ഇടപാടുകള്‍ ക്കെതിരെ ജനപ്രതിനിധികളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെ നടപടികള്‍ ശക്തമാക്കി. 40 ബോധവത്ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തി. 21,288 ലിറ്റര്‍ സ്പിരിറ്റ്, 1730 ലിറ്റര്‍ ചാരായം
| 1 | ഡി.ഐ.ജി | 2425250 |
| 2 | ജില്ലാ പൊലീസ് സൂപ്രണ്ട് | 2361000 |
| 3 | ഡി.വൈ.എസ്.പി. ടൌണ്‍ | 2422696 |
| 4 | പൊലീസ് കണ്‍ട്രോള് റൂം | 2424193 |
| 5 | വനിത കണ്‍ട്രോള് റും | 2428855 |
| 6 | എക്സൈസ് ഡിവിണല്‍ ഓഫീസ് | 2361237 |
| 7 | എക്സൈസ് റെയ്ഞ്ച് ഓഫീസ് | 2389455 |
| 8 | ഫയര്‍ സര്‍വ്വീസ് | 2423650, 101 |







Post new comment