Skip to main content

ക്രൈസ്തവ-മുസ്ലിം ദേവാലയങ്ങള്‍

 

 

മുസ്ലിം ദേവാലയങ്ങള്‍

 
ചേരമാന്‍ ജുമാമസ്ജിദ്, കൊടുങ്ങല്ലൂര്‍

                                                              ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം ദേവാലയം. കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതത്തില്‍ ആകൃഷ്ടനായി മക്കയില്‍ പോയി പ്രവാചകനെ കാണുകയും ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു. മാലിക് ബിന്‍ ദിനാറാണ് ഇവിടുത്തെ പ്രഥമ ഖാസി. കേരളത്തിന്റെ മതേതരമൂല്യങ്ങളുടെ ഉത്തമ മാതൃകയാണ് ചേരമാന്‍ ജുമാമസ്ജിദ്.

         

             

      

            

 

       ക്രൈസ്തവ ആരാധനാലയങ്ങള്‍

 

 തൃശൂര്‍ വ്യാകുലമാതാവിന്‍റെ ബസിലിക്ക

     

ഏഷ്യയിലെ ഏറ്റവും വലിയ പള്ളി. നൂറു വര്‍ഷം പഴക്കമുള്ളതാണ് പള്ളി. തൃശൂര്‍ നഗര മദ്ധ്യത്തില്‍ ഗോത്തിക്ക് വാസ്തു ശില്പ ശൈലിയിലാണ് ഇതിന്റെ നിര്‍മ്മാണം. 300 അടി ഉയരമുള്ള ബൈബിള്‍ ടവര്‍ ബസിലിക്കയുടെ പ്രത്യേകതയാണ്.

 

 

 

 

മാര്‍ത്ത്മറിയം വലിയപള്ളി തൃശൂര്‍

കല്‍ദായ സുറിയാനി സഭയുടെ ആസ്ഥാന ദേവാലയം. തൃശൂര്‍ നഗര മദ്ധ്യത്തില്‍ തന്നെയാണ് വലിയ പള്ളിയുടേയും സ്ഥാനം. സ്ഫടിക വിളക്കുകളും കല്ലിലും മരത്തിലുമുള്ള കൊത്തു പണികളും അവയുടെ തനിമ നഷ്ടപ്പെടാതെ ഇവിടെ സംരംക്ഷിക്കുന്നു.  പൌരാണിക ദേവാലയ വാസ്തു ശില്പ കലയുടെ ഉത്തമ ഉദാഹരണമാണ് ഇവിടം.

 

 

 

തൃശൂര്‍ ലൂര്ദ്ദ് കത്തീഡ്രല്‍

      

    അതിരൂപത മെത്രാപോലിത്തയുടെ ആസ്ഥാനം. പ്രധാന ദേവാലയങ്ങളും അതിനുള്ളിലെ ഭൂഗര്‍ഭ ദേവാലയവും ഇവിടുത്തെ പ്രത്യേകതകളാണ്.

 

 

 

 

 

ഒല്ലൂര്‍ ഫെറോന പള്ളി                                            

കേരളത്തിലെ പഴക്കമേറിയ പള്ളികളിലൊന്ന്. ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ അതിജീവിച്ച അപൂര്‍വ്വം പള്ളികളിലൊന്ന്.

 

 

 

 

സെന്റ് തോമാസ് പള്ളി

           ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയം. എ. ഡി. അമ്പത്തിരണ്ടില്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ വിശുദ്ധ തോമാസ് ശ്ലീഹ സ്ഥാപിച്ച പള്ളി.

           

 
 
 
അഴിക്കോട് മാര്‍ ത്തോമാ തീര്‍ത്ഥ കേന്ദ്രം
കൊടുങ്ങല്ലൂരില്‍ നിന്ന് 10 കി. മീ. അകലെയായി സ്ഥിതി ചെയ്യുന്നു. റോം സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ മാതൃകയിലാണ് ഇതിന്റെ നിര്‍മ്മാണം. സെന്റ് തോമ്സിന്റെ വലതു കരത്തിന്റെ പൂജ്യാവശിഷ്ടം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

                                                                                                                               

 

പാലയൂര് സെന്റ് തോമസ് പള്ളി  

     

 എ. ഡി. 52ല്‍ സെന്റ് തോമാസ് സ്ഥാപിച്ച ഏഴര പള്ളികളിലൊന്ന്. ചാലക്കുടിക്കടുത്ത് പാലയൂര്‍ സ്ഥിതി ചെയ്യുന്നു.

 

 

 

വേലൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യാര്‍ ദേവാലയം

1699ല്‍ ജര്‍മ്മന്‍ മിഷനറിയായ അര്‍ ണോസ് പാതിരി സ്ഥാപിച്ച പള്ളി, പള്ളിയും അതിനോടു ചേര്‍ന്ന് അദ്ദേഹം താമസിച്ച് ഗ്രന്ഥ രചന നടത്തിയ ഭവനവും പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളാണ്.

 
 
 
സാമ്പാളൂര്‍ പള്ളി
 
                                                                               പോര്‍ച്ചുഗീസ് മിഷനറിമാരുടെ പ്രധാന കേന്ദ്രം. അര്‍ ണോസ് പാതിരി, ജോണ്‍ ബ്രിട്ടോ, സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ ഇവിടെ താമസിച്ചിരുന്നു. ഇപ്പോള്‍ ചരിത്ര മ്യൂസിയമായി നിലകൊള്ളുന്നു.
 

 

 

കൊരട്ടി സെന്‍റ് മേരീസ് പള്ളി                          

തൃശൂരിന്റെ തെക്കേ അതിര്‍ത്തിയിലുള്ള കൊരട്ടിയിലെ വിശുദ്ധ മേരിയുടെ ദേവാലയം. വേളാങ്കണ്ണി കഴിഞ്ഞാല്‍ ഏറ്റവും പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടെ വിശുദ്ധ മേരി കൊരട്ടി മുത്തി എന്നും കൊരട്ടി തമ്പുരാട്ടി എന്നും അറിയപ്പെടുന്നു. നാനാജാതി മതസ്ഥരും ഇവിടെ ആരാധനക്കെത്തുന്നു. ഒക്ടോബര്‍ 10ന് ശേഷമുള്ള ഞായറാഴ്ചയാണ് കൊരട്ടി മുത്തിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.

 

പാവറട്ടി സെന്‍റ് ജോസഫ് പള്ളി

കേരളത്തിലെ വലിയ പള്ളികളിലൊന്ന്. 125 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ബുധനാഴ്ചയിലെ നോവേന പാവറട്ടി പള്ളിയിലെ പ്രത്യേകതയാണ്. ദൂരദേശങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ ബുധനാഴ്ചയിലെ പ്രത്യേക പ്രാര്‍ത്ഥനക്കായി ഇവിടെ എത്തുന്നു. 1937 ജൂലൈ 21ന് റവ. ഫാദര്‍ ജി. എഫ്. ചൂണ്ടലാണ് വിശുദ്ധ ജോസഫിന്റെ അനുഗ്രഹത്തിനായുള്ള ഈ പ്രത്യേക കര്‍മ്മത്തിന്  തുടക്കമിട്ടത്. ഏപ്രില്‍, മെയ് മാസത്തിലായി വിശുദ്ധ         ജോസഫിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. ഇവിടുത്തെ വെടിക്കെട്ട് പ്രസിദ്ധമാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

1
Average: 1 (1 vote)
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.