സമര്‍പ്പിച്ചത് space തീയതി ശനി, 09/26/2009 - 13:49
കാറ്റഗറി :
ആരോഗ്യരംഗം
ആരോഗ്യവകുപ്പ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യരംഗം സുരക്ഷിതമായി. മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൃശൂര്‍ ജില്ലയില്‍ അപകട നിരക്ക് തീരെ കുറവാണ്. തീര പ്രദേശങ്ങളിലും മലയോര ആദിവാസി പ്രദേശങ്ങളിലും നിരന്തരം ബോധവത്ക്കരണ ക്യാമ്പുകള്‍ നടത്തി. പ്രാഥമിക കേന്ദ്രങ്ങള്‍ കുറേക്കൂടി ജനകീയവും ഫലപ്രദവുമായി പ്രവര്‍ത്തിച്ചു. 14 മണ്ഡലങ്ങളിലും ആരോഗ്യമേള വിജയപ്രദമായി സംഘടിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ആരോഗ്യവകുപ്പും തമ്മില്‍ കൂടുതല്‍ ഏകോപനം സാധ്യമാക്കി. ദേശീയ ഗ്രാമീണ ആരോഗ്യയജ്ഞം ഗ്രാമ തലത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും മുളങ്കുന്നത്തുകാവിലേക്ക് മാറ്റി. അത്യാധുനിക സൌകര്യങ്ങളുള്ള വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനം ലഭ്യമാക്കി. ജില്ലാ ആശുപത്രി ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ കൂടുതല്‍ സൌകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നു. കൊടുങ്ങല്ലൂരില്‍ താലൂക്ക് ഹെഡ്ക്വാര്‍ ട്ടേഴ്സ് ആശുപത്രി നിര്‍മ്മിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കി. പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പുതിയ ഒ. പി. ബ്ലോക്കിന്റെ നിര്‍മ്മാണം തുടങ്ങി. ചക്കരപ്പാടം, കൂളിമുട്ടം, മതിലകം, ചൂലൂര്‍ സബ് സെന്ററുകളുടെ നിര്‍മ്മാണം കഴിഞ്ഞു. പുന്നയൂര്‍ ഗവ. ആയുര്‍ വേദ ഡിസ്പെന്‍സറി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ആയുര്‍ വേദ വിഭാഗം പകര്‍ച്ചവ്യാധികള്‍ ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ലഘു ലേഖകള്‍ കുടുംബശ്രീ വഴി വിതരണം നടത്തി. ഐ. എസ്. എം. ആരോഗ്യമേളകളില്‍ മെഡിക്കലാഫീസര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും സജീവമായി പങ്കെടുത്തു. 204 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. 43989 രോഗികളെ ചികിത്സിച്ചു. 

ഹോമിയോ വിഭാഗം പകര്‍ച്ചവ്യാധികള്‍ ക്കെതിരെ 85 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. വെങ്കിടങ്ങ്, ശ്രീനാരായണപുരം ഹോമിയോ ഡിസ്പെന്‍സറികള്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റി. ജില്ലാ ഹോമിയോ ആശുപത്രിയുടെ അമ്പതാം വാര്‍ഷികം ഒരു വര്‍ഷെ നീണ്ടു നില്‍ക്കുന്ന കര്‍മ്മ പരിപാടികളോടെ ആരംഭിച്ചു.







Post new comment